എന്റെ ലോഗ് ഫയൽ നിറഞ്ഞാൾ എന്ത് സംഭവിക്കും - സ്റ്റാറ്റ് കൌണ്ടർ നിരീക്ഷണം നിർത്തുമോ?
ഒരിക്കലുമില്ല!
നിങ്ങളുടേ ലോഗ് ഫയൽ നിറയുമ്പോൾ എറ്റവും പഴയ വിവരങ്ങൾ മായ്ച്ച് പുതിയവ രേഖപ്പെടുത്തുന്നു.
സൌജന്യ അക്കൌണ്ടുകളിൽ ലോഗ് നിറയുമ്പോൾ (500 രേഖകൾ) എറ്റവും പഴയ രേഖകൾ സ്വമേധയാ മായ്ക്കപ്പെടുകയും നിങ്ങളുടെ സൈറ്റിൽ പുതിയ സന്ദർശനങ്ങൾ ഉണ്ടാകുമ്പോൾ അവ രേഖപ്പെടുത്തുകയും ചെയ്യുന്നു - അതായത് നിങ്ങൾക്ക് എപ്പോഴും ഏറ്റവും പുതിയ 500 സന്ദർശങ്ങളുടെ വിവരങ്ങൾ ലഭ്യമായിരിക്കും. അക്കൌണ്ട് തരം ഉയർത്താനോ പണമടയ്ക്കാനോ ഒരിക്കലും നിങ്ങൾ നിർബന്ധിതരാകില്ല - സ്റ്റാറ്റ് കൌണ്ടർ നിങ്ങളുടെ സന്ദർശകരെ നിരീക്ഷിക്കുന്നത് തുടർന്നുകൊണ്ടിരിക്കും.
തരം ഉയർത്തിയ അക്കൌണ്ടുകളിൽ കൂടുതൽ രേഖകൾ സൂക്ഷിക്കാവുന്ന വലിയ ലോഗ് ഫയലുകൾ അനുവദിക്കപ്പെട്ടിരിക്കും. അവയിലും ലോഗ് നിറയുമ്പോൾ എറ്റവും പഴയ രേഖകൾ സ്വമേധയാ മായ്ക്കപ്പെടുകയും നിങ്ങളുടെ സൈറ്റിൽ പുതിയ സന്ദർശനങ്ങൾ ഉണ്ടാകുമ്പോൾ അവ രേഖപ്പെടുത്തുകയും ചെയ്യുന്നു. വീണ്ടും അക്കൌണ്ട് തരമുയർത്താൻ യാതൊരു നിർബന്ധവുമില്ല.